ഉള്ളിവട
പല സ്ഥലങ്ങളിലും പല രീതിയില്‍ ആണ് ഉള്ളി വട ഉണ്ടാക്കുന്നത്. രണ്ടു രീതികള്‍ ഇവിടെ കൊടുക്കുന്നു .
രീതി -1
ആവശ്യമുള്ള സാധനങ്ങള്‍:
മൈദ or റവ or ഗോതമ്പ്- 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
സവാള ഉള്ളി നീളത്തില്‍ അരിഞ്ഞത് - 3 ചെറിയതു
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം
സോഡാപ്പൊടി - ഒരു നുള്ള്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒന്ന് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ ഒന്നിച്ചു കലക്കുക. ചപ്പാത്തി മാവിനെക്കാള്‍ അയവുണ്ടായിരിക്കണം. മാവ് ഓരോ സ്പൂണ്‍ വീതം കോരി തിളച്ച എണ്ണയില്‍ ഇട്ടു വറത്തെടുക്കുക.
രീതി 2
***********
വേണ്ട സാധനങ്ങള്‍
ചെറിയ ഉള്ളി - 10 - 12 (വലുപ്പം അനുസരിച്ച് എടുക്കുക)
പച്ചമുളക് - 2
മൈദാ - 3/4 ഗ്ലാസ്
കടലമാവ് - 1/4 ഗ്ലാസ് (2 ചേര്‍ത്ത് ഒരു ഗ്ലാസ് ആകുന്ന പോലെ)
മഞ്ഞള്പൊടി - 2 നുള്ള്
ഇഞ്ചി (വളരെ ചെറുതായി അറിഞ്ഞത്)- 1 ടീസ്പൂണ്‍
കറി വേപ്പില - ഒരു ചെറിയ തണ്ട്
ഉപ്പു - ആവശ്യത്തിനു
സോഡാ പൊടി (Sodium Bi Carbonate) - 2 നുള്ള്
ഉണ്ടാകുന്ന വിധം
ഉള്ളിയും, പച്ചമുളകും, ഇഞ്ഞിയും, കറി വേപ്പിലയും ചെറുതായി അരിയുക.
ഒരു പത്രത്തില്‍ മൈദയും കടലമാവും ഉപ്പും സോഡാ പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് നന്നായി കുഴക്കുക. വെള്ളം കൂടി പോകരുത്. (ഞാന്‍ മിക്സിയില്‍ ഇട്ടു ആണ് അടിച്ചു എടുത്തത്.)
കുഴച്ച മാവിലെക് അറിഞ്ഞു വെച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്യുക.
ഒരു ചട്ടിയില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് നല്ല പോലെ ചൂടാകുമ്പോള്‍ ഒരു സ്പൂണില്‍ കുറച്ചു കുറച്ചു കോരി എണ്ണയിലെക്ക് ഒഴിച്ച് വറുത്തു എടുകുക. രുചിയേറും ഉള്ളി വട റെഡി.
നോട്ട്: സോഡാ പൊടി വേണം എങ്കില്‍ ഒഴിവാകാം. ഇട്ടാല്‍ ഫ്രൈ ചെയ്യുമ്പോള്‍ നല്ല പോലെ പൊങ്ങി വരും..നല്ല സോഫ്റ്റ് ആയിരിക്കും. നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മൈദാ : കടലമാവ് അളവ് മാറ്റി എടുകാവുന്നതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home