ഏലാഞ്ചി (മലബാര്‍ വിഭവം)
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - ഒന്നേകാല്‍ കപ്പ്
ഉപ്പ് - പാകത്തിന്
മുട്ട- 1
ഏലയ്ക്ക 3,
ഏത്തപ്പഴം - 1
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍,
അരമുറി തേങ്ങ ചിരകിയത്.
മഞ്ഞ ഫൂഡ് കളര് - 2 നുള്ള്,
നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയും, മുട്ടയും ആവശ്യത്തിന് ഉപ്പും ഫൂഡ് കളറും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിക്കുക. ഇതാണ് മാവ്. ചീനിച്ചട്ടി അടുപ്പില്‍ വെച്ച് കാല്‍ഗ്ലാസ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് വറ്റിക്കുക. ഏതപ്പഴം വറ്റി വരുമ്പോള്‍ പഞ്ചസാരയും, ഏലയ്ക്ക ചതയ്ച്ചതും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഒരു മൂന്ന് മിനി ഇളക്കി യോജിപ്പിക്കുക (ഏത്തയ്ക്ക് വെന്ത കുഴയാതിരിക്കാന്‍ ശ്രദ്ധിക്കുക) ഇതാണ് ഫില്ലിംഗ്. ദോശക്കല്ല് കായുമ്പോള്‍ അല്പം നെയ് പുരട്ടിയ ശേഷം മാവെടുത്ത് കനം കുറച്ച് വട്ടത്തില്‍ ദോശയേക്കാള്‍ അല്പം വലിപ്പത്തില്‍ പരത്തുക. അടി ഭാഗം വേവുമ്പോള്‍ പെട്ടെന്ന് ഒന്ന് മറിച്ചിട്ട് എടുക്കുക. ഇതിന്റെ നടുവില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഫില്ലിംഗ് വെച്ച് രണ്ടു വശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി തെറുത്തെടുക്കുക. ഏലാഞ്ചി തയ്യാര്‍ .സെറാമിക് പാനിലും മറ്റും നെയ് തടവാതെ മാവ് പരത്തുന്നവര്‍ തറാറാക്കിയ ഏലാഞ്ചിയുടെ മേലെ നെയ് തടവിക്കൊടുക്കേണ്ടതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home