ഓട്ടട
കപ്പപ്പൊടി - 1 കപ്പ്
നെയ്യ് - 1 ടേബിൾ സ്പൂണ്‍
തേങ്ങ ചിരകിയത്
ശർക്കര ചീകിയത് - ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ച്
കപ്പ തൊലി കളഞ്ഞു അരിഞ്ഞു വെയിലത്തിട്ടു ഉണങ്ങി വച്ചാൽ ( പുഴുങ്ങേണ്ട , വെറുതെ ഉണക്കിയാൽ മതി ) ഓട്ടട ഉണ്ടാക്കേണ്ടപ്പോൾ മിക്സിയിൽ പൊടിചെടുക്കാം.
കപ്പപ്പൊടിയിൽ നെയ്യൊഴിച്ച് ഇളക്കിയിട്ട് വെള്ളം ചേർത്ത് കുഴക്കുക . വത്സൻ ഉണ്ടാക്കുമ്പോൾ അരിമാവുണ്ടാക്കുന്ന അതേ പാകത്തിൽ. ഇത് വാഴയില കഷ്ണങ്ങളിൽ പരത്തുക. തേങ്ങ ചിരകിയതും ശർക്കര ചീകിയതും കൈ കൊണ്ട് നന്നായി യോജിപ്പിച്ച് പരത്തിയ മാവിന്റെ പാതി ഭാഗത്ത് നിരത്തുക. ഇല നടുവേ മടക്കുക . ഒരു ദോശക്കല്ലോ ചീനച്ചട്ടിയോ അടുപ്പത് വച്ച് ചൂടായി കഴിയുമ്പോൾ അട അതിൽ വച്ച് തിരിച്ചു മറിച്ചും ഇട്ടു വേവിച്ചെടുക്കുക. ഇടയ്ക്ക് ഇല പതുക്കെ ഉയരത്തി നോക്കുക . മാവ് ഇലയിൽ നിന്ന് വിട്ടു വന്നെങ്ങിൽ അട വെന്തു കഴിഞ്ഞു . ആ പാകത്തിൽ പ്ലേറ്റിലേക്ക് മാറ്റാം . ഇതിൽ ഏലക്ക പോലുള്ള ഒരു സുഗന്ധ ദ്രവ്യങ്ങളും ചേര്ക്കേണ്ട. ഇലയും കപ്പയും വെന്ത ഒരു സുഗന്ധവും സ്വാദും ആണ് ഒട്ടടയുടെ പ്രത്യേകത .
ഓട്ടട പണ്ട് തവിട് ചേർത്തും ഉണ്ടാക്കിയിരുന്നു .
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home