കുമ്പളങ്ങ ഹൽവാ
ആവശ്യമുള്ള ചേരുവകൾ:...
കുമ്പളങ്ങ - 250 ഗ്രാം
പഞ്ചസാര - 125 ഗ്രാം ( മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കാം )
നെയ്യ് - 2 ടേബിൾ സ്പൂണ്‍
റോസ് വാട്ടർ - 1 ടേബിൾ സ്പൂണ്‍
ഓറഞ്ച് ഫുഡ് കളർ (ഓപ്ഷണൽ ) - ഒരു നുള്ള്
അണ്ടിപരുപ്പ് - 5 എണ്ണം
ചെയ്യേണ്ട വിധം:
കുമ്പളങ്ങ ചെറുതായി ഗ്രയിറ്റു ചെയ്തെടുക്കുക.
ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപരുപ്പ് വറുത്ത് മാറ്റി വെക്കുക .
ഇനി ഇതേ പാനിലേക്ക് ബാക്കി നെയ്യും, ഗ്രയിറ്റു ചെയ്ത കുമ്പളങ്ങയും ചേർത്ത് നല്ലപോലെ വഴറ്റുക. കുംബളങ്ങയിൽ നിന്നും വെള്ളം ഊറി വരുമ്പോൾ അതിലേക്കു പഞ്ചസാരയും, ഫുഡ് കളറും, റോസ് വാട്ടറും ചേർത്ത് നല്ലപോലെ ഇളക്കി ഇടത്തരം തീയിൽ വേവിക്കുക. കുമ്പളങ്ങയുടെ വെള്ളം വറ്റി കുറുകി വരുമ്പോൾ തീ അണക്കുക. (ഈ ഹൽവാ കൂടുതൽ കട്ടി ആവരുത്. ജാം പോലെയുള്ള പാകം ആവുമ്പോൾ തീ അണക്കാവുന്നതാണ്).
ഇനി ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരുപ്പ് ചേർത്തി വിളമ്പാം
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home