കൊഴുകട്ട
വേണ്ട സാധനങ്ങള്‍
അരി പൊടി - 1.5 ഗ്ലാസ്
തേങ്ങ - 1/2 മുറി
ശര്ക്കര - മധുരത്തിന് വേണ്ടത്ര
ഏലക്ക - 7-8
ഉപ്പു - ആവശ്യത്തിനു
ജീരകം - ഒരു നുള്ള് (വേണം എങ്കില്‍ മാത്രം)
ഉണ്ടാകുന്ന വിധം
ആദ്യം ശര്ക്കര ഉരുക്കി അരിച്ചു എടുത്തു മാറ്റി വെക്കുക.
ഇനി ഒരു ചട്ടിയില്‍ തേങ്ങയും ഏലക്ക പൊടിച്ചതും ജീരകവും ശര്ക്കര ഉരുക്കിയതും ചേര്‍ത്ത് വിളയിച്ചു എടുക്കുക.
ഇനി ഇളം ചൂട് വെള്ളത്തില്‍ അരിപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചു അത് കൈ കൊണ്ട് പരത്തി അതിന്റെ ഉള്ളില്‍ തേങ്ങ വിളയിച്ചത് ചേര്‍ത്ത് ഉരുട്ടി എടുത്തു ഒരു ഇഡ്ഡലി പാത്രത്തില്‍ വെച്ച് ആവി കേറ്റി വേവിച്ചു എടുക്കുക (15 - 20 മിനിറ്റു). കൊഴുകട്ട റെഡി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home