പഴം പൊരിയും ചേമ്പപ്പംവും
ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍
മൈദ പൊടി :1 ഗ്ലാസ്
അരിപൊടി :1/2 ഗ്ലാസ്
മുട്ട :1 എണ്ണം
ഏലക്ക: 5 എണ്ണം
പഞ്ചസാര :ആവശ്യത്തിനു
ഉപ്പ് : നുള്ള്
പഴം : 2 എണ്ണം
മഞ്ഞപ്പൊടി : നുള്ള് (കളര്‍ കിട്ടാന്‍)
വെളിച്ചെണ്ണ: ആവശ്യത്തിനു വറുത്തു കോരാന്‍
പഴംപൊരി ഉണ്ടാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് അയവില്‍(ബജിക്കു കലക്കുന്നത്പോലെ) കലക്കി അതില്‍ പഴം കട്ടികുറച് ഈ മിശ്രിതത്തില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിക്കുക.
ചേമ്പപ്പം ഉണ്ടാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് കട്ടിയില്‍(പഴംപൊരി യെക്കാള്‍ സ്വല്‍പ്പം കട്ടിയില്‍...അധികം കട്ടി പാടില്ല) കുഴച്ച് കൈ കൊണ്ട് കുറേശെ കുറെ എണ്ണം ചൂട് വെളിച്ചെണ്ണയില്‍ പൊരിച് എടുക്കുക...
(ചേമ്പപ്പം ഈ പേര് വന്നതു ചേമ്പിന്റെ് വിത്തിന്റെ് ആകൃതി ഉള്ളതു കൊണ്ടാണ്.അല്ലതെ ചേമ്പായി ഇതിന് യാതൊരു ബന്ധവും ഇല്ല..)
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home