ദീപാവലി സ്പെഷ്യൽ - റവ കേസരി
റവ - 1 കപ്പ്
പഞ്ചസാര - 1 1/2 കപ്പ്
വെള്ളം - 1 1/2 കപ്പ്
പശുവിൻപാൽ - 1/2 കപ്പ്
നെയ്യ് – 4 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
കിസ് മിസ് – രണ്ടു ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – നാലെണ്ണം
ഗ്രാമ്പു - 2 എണ്ണം
പച്ച കർപ്പൂരം - ഒരു നുള്ള്
ഫുഡ് കളർ - ഒരു നുള്ള്
ചെയ്യേണ്ട വിധം:
ഒരു പാനിൽ 2 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്കു റവ ചേർത്ത് വറുത്തെടുക്കുക. റവ ബ്രൌണ്‍ കളർ ആവേണ്ട ആവശ്യമില്ല. ചെറുതായി ചൂടാക്കി എടുത്താൽ മതി.
ഇനി ഒരു പാനിൽ വെള്ളവും, പാലും ഒഴിച്ച് ചൂടാക്കുക. തിള വരുമ്പോൾ റവ അൽപ്പാൽപ്പമായി ചേർത്ത് കൊടുക്കുക. റവ ചേർക്കുമ്പോൾ കൂടെ ഇളക്കി കൊടുക്കണം ഇല്ലെങ്കിൽ കട്ട പിടിക്കും. റവ പാകത്തിന് വേവ് ആയി വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാര ഉരുകി റവയോട് ചേർന്ന് കഴിയുമ്പോൾ അതിലേക്കു ഫുഡ് കളർ ചേര്ത്തു ഇളക്കി യോജിപിക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ നെയ്യ് കൂടി ചേർത്ത് ഇളക്കി മൂടി വെച്ച് ചെറുതീയിൽ ഒരു മൂന്നു മിനിറ്റു വേവിക്കുക.റവ നല്ലപോലെ വേവ് ആയി പാനിൽ നിന്നും വിട്ടുവരുമ്പോൾ അതിലേക്കു ഏലക്ക പൊടിച്ചത് ചേർക്കുക. ഇനി തീ അണച്ച് അതിലേക്കു ഒരു നുള്ള് പച്ച കർപ്പൂരം പൊടിച്ചു ചേർക്കുക.
അവസാനം കശുവണ്ടി, കിസ് മിസ്, ഗ്രാമ്പു എന്നിവ നെയ്യിൽ വറത്തു കേസരിയിലേക്ക് ചേർത്ത് ഇളക്കി യോചിപ്പിക്കുക.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home