പിസ്സ ഊത്തപ്പം
അപ്പോൾ പിസ്സ ഊത്തപ്പം ഉണ്ടാക്കാൻ കുറച്ചു ദോശ മാവ് വേണം, അധികം വെള്ളം വേണ്ട ദോശക്കല്ലിൽ ഓടിക്കളിക്കാൻ പാടില്ലല്ലോ..
ഊത്തപ്പത്തെ പിസ്സയാക്കാൻ കുറച്ചു പച്ചക്കറികൾ ചെറുതായി അരിയണം ..
സവാള, തക്കാളി, കാരറ്റ് , ബേബികോണ്‍, കാപ്‌സിക്കം പല നിറത്തിൽ (ലഭ്യമായവ ഉപയോഗിക്കുക), സ്പ്രിംഗ് ഒണിയൻ, പച്ചമുളക് 1-2, ഇഞ്ചി 1 ചെറിയ കഷണം, മല്ലിയില.
തയ്യാറാക്കിയ വിധം:~
1. പച്ചക്കറികൾ ചെറുതായി അരിഞ്ഞു ഒന്നിച്ചു ചേർത്ത് വെയ്ക്കുക. ഉപ്പു ആവശ്യമെങ്കിൽ തൂവുക.
2. ദോശകല്ലിൽ മാവ് ഊത്തപ്പത്തിന്റെ കട്ടിയില്‍ ഒഴിക്കുക.
3. മുകളില്‍ ചെറിയ കുമിളകള്‍ നിറയുമ്പോള്‍ അരിഞ്ഞു വെച്ച പച്ചക്കറി മിശ്രിതം വിതറുക.
4. ഇതിനു മീതെ അരസ്പൂണ്‍ നെയ്യ് തൂവണം. മറിച്ചിട്ട് ബ്രൗണ്‍ നിറമാവുമ്പോള്‍ എടുക്കാം. തേങ്ങാ ചട്ണിയോ മല്ലിയില ചേര്‍ത്തരച്ച തേങ്ങാച്ചമ്മന്തിയോ കൂട്ടി ചൂടോടെ വിളമ്പുക.
പെട്ടെന്ന് വേവുന്ന പച്ചക്കറികൾ നിങ്ങളുടെ രുചിക്കനുസ്സരിച്ചു ചേർക്കുക.
സ്വാദിഷ്ടമായ പിസ്സ ഊത്തപ്പം തയ്യാർ !!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home